തൊടുപുഴ: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഇടങ്ങളില്‍ വലിയ കട്ടൗട്ടുകളും ഫ്ലെക്സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതില്‍ ജാഗ്രത വേണമെന്ന് വൈദ്യുതി വകുപ്പ്.
വൈദ്യുതി പോസ്റ്റുകളിലോ ട്രാന്‍സ്ഫോര്‍മര്‍ ഫെന്സിംഗുകളിലോ വൈദ്യുതി ലൈനുകളോട് ചേര്‍ന്നോ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും ബോര്‍ഡുകള്‍ കൊണ്ടുപോവുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന അവസരങ്ങളില്‍ സമീപത്തുളള ലൈനുകളില്‍ തട്ടാതിരിക്കാന്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.